ആധാർ കാർഡ് ഉണ്ടെങ്കിൽ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഐഫോൺ 7, 7പ്ലസ് മോഡലുകൾ 1,700 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ചായിരിക്കും ഐഫോൺ വിൽപനയെന്നാണ് റിപ്പോർട്ട്. ആദ്യം 1700 രൂപ അടച്ച് ഐ ഫോൺ സ്വന്തമാക്കാം. ബാക്കിയുള്ള പണം പിന്നീട് തവണകളായി അടച്ചാൽ മതിയാകും.
സാംസങ്, ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികളുടെ ഡിവൈസുകൾ വിൽക്കുമ്പോൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്. ഐഫോൺ 7 വിൽപനയുമായി സഹകരിക്കാൻ തയ്യാറായുള്ള ബാങ്കുകളുമായി ആപ്പിൾ ചർച്ച നടത്തിയതായും വിവരമുണ്ട്.
Post Your Comments