KeralaNews

മദ്യനയത്തില്‍ മാറ്റത്തിന്‍റെ സൂചന നല്‍കി എക്സൈസ് മന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയേക്കില്ല എന്ന സൂചനയുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നാണ് നിലവിലെ മദ്യനയം. എന്നാൽ ഇത്തവണ ഇത് നടപ്പിലാക്കണോ എന്ന് ഈ മാസത്തിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും .മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടതെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും ശക്തമായ ബോധവത്കരണത്തിലൂടെ ജനങ്ങളെ ഇതിൽ നിന്നും മുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button