ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച് വീണ്ടും സുപ്രീംകോടതി വിധി.മധ്യപ്രദേശിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്ന കാരണത്താൽ ജീവപര്യന്തമാക്കിയിരിക്കുന്നത്.
പ്രതിയായ പഞ്ചം ലോധി 25 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് വിധി. 14 വര്‍ഷത്തെ ജീവപര്യന്തം തടവ് നൽകിയാൽ പ്രതി പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുള്ള കാരണത്താലാണ് 25 വർഷം ശിക്ഷ നൽകിയത്. 2011 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ലോധിക്ക് 27 വയസായിരുന്നു.
Post Your Comments