![](/wp-content/uploads/2016/09/800x480_IMAGE58014673.jpg)
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥി പ്രവീണ്‍(25) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.അടുത്ത മുറിയിലെ കുട്ടികള്‍ എത്തിയപ്പോഴാണ് മുറിയില്‍ പ്രവീണ്‍ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണകാരണം വ്യക്തമല്ല. പ്രവീണിന്റെ വീട്ടുകാരെ മരണവിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.പ്രവീണിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ തെലുങ്കാന മഹബൂബ്നഗര്‍ ജില്ലയിലെ ശാദ്നഗര്‍ സ്വദേശിയാണ് പ്രവീണ്‍. ഇക്കഴിഞ്ഞ ജൂലൈലാണ് പ്രവീണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനം തുടങ്ങിയത്. ഇതേ സര്‍വകലാശാലയില്‍ ഈ വര്‍ഷം തുടക്കത്തില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ ഇടയായ സാഹചര്യത്തെതുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിച്ചിരുന്നു.
Post Your Comments