ജന്മനാ തന്നെ നമ്മുടെയെല്ലാം ശരീരത്തില്‍ പല അടയാളങ്ങളുമുണ്ടാകും. അതിൽ കൈപ്പത്തിയിലുള്ള ചില അടയാളങ്ങള്‍ ശിവന്റെയോ വിഷ്ണുവിന്റെയോ അനുഗ്രഹങ്ങളുടെ സൂചനകളാലെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ കൈപ്പത്തിയില്‍ ത്രികോണാകൃതിയുള്ള അടയാളമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയവും പ്രശസ്തിയും ലഭിക്കും എന്നാണ് അര്‍ത്ഥം. ഒരു വ്യക്തിയുടെ സവിശേഷമായ കഴിവിനെ സൂചിപ്പിക്കുന്നതാണ് ഇത്.
ത്രിശൂലം അടയാളമാണെങ്കിൽ തിന്മയില് നിന്ന് സംരക്ഷിക്കുന്ന ശിവന്റെ ത്രിശൂലം പോലെ ഈ അടയാളവും നിങ്ങളെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും. നിങ്ങള്‍ക്ക് അവയെ എല്ലാം നേരിടാനുള്ള കരുത്തുണ്ടാകും. കൈപ്പത്തിയില്‍ നക്ഷത്ര ചിഹ്നമുള്ളവര്ക്ക് അസാധാരണമായ കഴിവുകളുണ്ടാകും. അവര്‍ക്ക് മികച്ച വ്യക്തിത്വമുണ്ടാകും. കൂടാതെ ജീവിതത്തിലെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും. കൈപ്പത്തിയില്‍ ഡയമണ്ട് ആകൃതിയിലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വ്യത്യസ്ത വഴികള്‍ കണ്ടെത്താന്‍ ഇഷ്ടപ്പെടുന്ന ആളായിരിക്കും. കൂടാതെ പരീക്ഷണങ്ങളിലേര്‍പ്പെടാന്‍ താല്പ്പര്യമുണ്ടായിരിക്കുകയും ചെയ്യും. നിങ്ങള്‍ എപ്പോഴും സാഹസികത ഇഷ്ടപ്പെടുകയും വിജയം നേടുകയും ചെയ്യും.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഉയര്‍ന്ന അന്തര്‍ജ്ഞാനത്തെ സൂചിപ്പിക്കുന്നതാണ് ചന്ദ്രക്കല. അവര്‍ക്ക് ഭാവി പ്രവചിക്കാനും, കാര്യങ്ങള്‍ ന്യായമായി വിധിക്കാനുള്ള മികച്ച കഴിവും ഉണ്ടായിരിക്കും. വര്ഗംഅടയാളം കൈപ്പത്തിയിലുണ്ടെങ്കില് ജീവിതത്തിലെ തടസ്സങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും. ഇതുണ്ടെങ്കില്‍ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. കയ്യില്‍ അഴികള്‍ പോലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകുമെന്നാണ് സൂചന. നിങ്ങള്‍ ക്ഷമ പാലിക്കേണ്ടതുണ്ട്.
മിസ്റ്റിക് ക്രോസ്സ് അടയാളം നിങ്ങളുടെ കൈപ്പത്തിയിലുണ്ടെങ്കില് നിങ്ങള്‍ ആത്മീയതയിലേക്കും മത വിശ്വാസത്തിലേക്കും തിരിയും. നിങ്ങള്‍ക്ക് ആത്മാവ് സംബന്ധിച്ച് കടുത്ത വിശ്വാസം ഉണ്ടായിരിക്കുകയും മറ്റുള്ള ആളുകളെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യും. കൈപ്പത്തിയില്‍ മത്സ്യം പോലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങളുടേത് നല്ല ജീവിതമായിരിക്കും എന്നാണ് അര്‍ത്ഥം. നിങ്ങള്‍ ആത്മീയതയിലും ഉന്നതി നേടും. കൈപ്പത്തിയിലുള്ള കുരിശ് അടയാളം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കും എന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് കരുത്തും അധികാരവും ലഭിക്കുകയും ജീവിതത്തെ അനായാസമായി നേരിടുകയും ചെയ്യും. നിങ്ങള്‍ ഒരു മികച്ച ടീം ലീഡറാണെന്നും ആളുകള്‍ക്കൊപ്പം നന്നായി പ്രവര്‍ത്തിക്കുമെന്നുമാണ് ചിത്രശലഭം അടയാളം സൂചിപ്പിക്കുന്നത്. നിങ്ങള്‍ സ്വതവേ ഒരു മാര്‍ഗ്ഗദര്‍ശി ആയിരിക്കുകയും മറ്റുള്ളവരെ അറിവ് നേടാന്‍ സഹായിക്കുകയും ചെയ്യും.
Post Your Comments