ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി വിധി തെറ്റായിപ്പോയി എന്ന്‍ വിലയിരുത്തിയ മാര്‍ക്കണ്ഡേയ കട്ജു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ കുടുക്കാന്‍ നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചു. കേസില്‍ സര്‍ക്കാര്‍ എത്രയുംവേഗം പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച അദ്ദേഹം തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് വീഴ്ചപറ്റിയതായും ആരോപിച്ചു.
“പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 300-ആം വകുപ്പ് പരിശോധിക്കാത്തതിനാലാണ് കോടതിക്ക് തെറ്റു പറ്റിയത്. നാല് ഭാഗങ്ങളായാണ് ഇതില്‍ കൊലക്കുറ്റത്തെ നിര്‍വചിക്കുന്നത്. ഇതില്‍ ആദ്യത്തേത് മാത്രമാണ് കൊല നടത്താനുള്ള ഉദ്ദേശത്തെകുറിച്ച് പറയുന്നത്. കൊല നടത്താന്‍ ഉദ്ദേശമില്ലെങ്കിലും ശേഷിക്കുന്ന മൂന്നെണ്ണം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ കൊലക്കുറ്റം ചുമത്താനാകും,” ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കട്ജു പറഞ്ഞു.
വിധി വന്നയുടനെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കട്ജു വിധിക്കെതിരായ തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Post Your Comments