ജെറുസലേം: പലസ്തീനില്‍ വിവിധയിടങ്ങളില്‍ ഇസ്രയേലി സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പലസ്തീന്‍കാരും ഒരു ജോര്‍ദ്ദാന്‍ പൗരനുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പലസ്തീനിലെ വെസ്റ്റ്ബാങ്കിലും ഇസ്രയേലിലെ ഈസ്റ്റ് ജെറുസലേമിലുമാണ് 24 മണിക്കൂര്‍ ഇടവേളയില്‍ വെടിവെപ്പ് നടന്നത്. ഈസ്റ്റ് ജെറുസലേമിലെ ഡമാസ്‌കസ് ഗേറ്റിനടുത്താണ് വെള്ളിയാഴ്ച ആദ്യ സംഭവമുണ്ടായത്.
ജോര്‍ദ്ദാനിയന്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ വെച്ച ഒരാള്‍ ഇസ്രയേല്‍ സൈനികരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ആക്രമണകാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാമത്തെ സംഭവമുണ്ടായത് വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലാണ് . കാറോടിച്ചുപോവുകയായിരുന്ന പലസ്തീന്‍ പൗരന്‍ കാര്‍ ബസ് സ്‌റ്റോപിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റെയാള്‍ പരുക്കുകളോടെ പിടിക്കപ്പെടുകയും ചെയ്തു.
സംഭവത്തില്‍ മൂന്ന് ഇസ്രയേലുകാര്‍ക്ക് പരുക്ക് പറ്റിയതായി സൈന്യം അറിയിച്ചു. ഹെബ്രോണില്‍ തന്നെയുണ്ടായ മൂന്നാം സംഭവത്തില്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനെയാണ് ഇസ്രയേലി സൈന്യം വെടിവെച്ചുകൊന്നത്. ഹെബ്രോണിലെ ബെയ്ത് ഉല ഗ്രാമത്തിലുണ്ടായ മൂന്നാം സംഭവത്തില്‍ മറ്റൊരു പലസ്തീന്‍കാരനെ സൈന്യം വധിച്ചു. സൈനിക റെയ്ഡ് നടത്തവേയാണ് സൈന്യം മുഹമ്മദ് അഷസരാഹിനെ കൊന്നത്.
Post Your Comments