ന്യൂഡൽഹി: പുതിയ സ്വകാര്യനയത്തില്‍ ആശങ്ക വേണ്ടെന്നു വാട്ട്സ്ആപ്പ്. പുതിയ നയം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ഡൽഹി കോടതിയിലാണ് വാട്ട്സ്ആപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് സന്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും നിയമങ്ങളും തങ്ങളുടെ പുതിയ സ്വകാര്യതാനയം ലംഘിക്കില്ലെന്ന് വാട്ട്സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. സിദ്ധാര്‍ഥ് ലുത്ര കോടതിയെ അറിയിച്ചു.
മെസ്സേജുകളോ ഫോട്ടോയോ മറ്റു ഡാറ്റയോ ഫേസ്ബുക്കിന് കൈമാറില്ലയെന്നും ഫോൺ നമ്പറും പേരും മാത്രമേ കൈമാറുകയുള്ളു എന്നും കമ്പനി വ്യക്തമാക്കി. കൂടാതെ വാട്ട്സ്ആപ്പിലൂടെയുള്ള ഡേറ്റാ കൈമാറ്റത്തില്‍ തങ്ങള്‍ക്കു യാതൊരു നിയന്ത്രണവുമില്ലെന്നും പുതിയ സ്വകാര്യനയം അംഗീകരിക്കാന്‍ ഉപയോക്താവിന് മടിയുണ്ടെങ്കില്‍ അതിനു നിര്‍ബന്ധിക്കില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments