സി ഡിറ്റിൽ {സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി } അഞ്ച് തസ്തികകളിൽ ഒഴിവ് .റിക്രൂട്മെന്റ് ഓഫ് P H P പ്രോഗ്രാമർ ,ആൻഡ്രോയിഡ് പ്രോഗ്രാമർ ,ജാവ പ്രോഗ്രാമർ ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ് .
PHP പ്രോഗ്രാമേഴ്സിന് വേണ്ട യോഗ്യത ബി ടെക് ഇൻ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം സി എ / എം എസ് സി കംപ്യൂട്ടർ സയൻസ് . PHP and MySQL / PostgreSQL, Enterprise DB യിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം വേണം.
ബി ടെക് ഇൻ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം സി എ / എം എസ് സി കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ആൻഡ്രോയിഡ് പ്രോഗ്രാമറിന് അപേക്ഷിക്കാവുന്നതാണ്.PHP and MySQL / PostgreSQL, Enterprise DB യിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ജാവ പ്രോഗ്രാമറിന് ബി ടെക് ഇൻ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം സി എ / എം എസ് സി കംപ്യൂട്ടർ സയൻസ് ആണ് യോഗ്യത. .PHP and MySQL / PostgreSQL, Enterprise DB യിൽ മിനിമം രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ജോലിക്ക് അപേക്ഷിക്കാൻ ബി ടെക് ഇൻ ഇലക്ട്രോണിക് എൻജിനീയറിങ് ,കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഇലക്ട്രോണിക് എൻജിനീയറിങ് ,കംപ്യൂട്ടർ ഹാർഡ്‌വെയർ എന്നിവയാണ് യോഗ്യത.പ്രൊജക്റ്റ് അസ്സിസ്റ്റന്റിന് പോസ്റ്റ് ഗ്രേഡുയേഷൻ വിത്ത് പി ജി ഡിപ്ലോമ ഇൻ മാനേജ്‍മെന്റ് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ അറിയാൻ http://bit.ly/2d5qKOA ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
Post Your Comments