വെള്ളം അലര്‍ജിയുള്ള ഒരു യുവതി, വെള്ളം അലര്‍ജിയുള്ളയാളോ എന്ന് അമ്പരക്കണ്ട കാരണം അക്വാജെനിക് യൂട്രിക്കേറിയ എന്ന അവസ്ഥയുള്ള റേച്ചല്‍ വാര്‍വി എന്ന യുവതിക്കാണ് വെള്ളം അലര്‍ജിയായത്. വളരെ ചുരുക്കം ആളുകളില്‍ കാണുന്ന അവസ്ഥയാണിത്. 12 വര്‍ഷം മുന്‍പാണ് റേച്ചലിന് വെള്ളം അലര്‍ജിയായത്. വെള്ളം അലര്‍ജിയായ റേച്ചലിന് വെള്ളം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
വെള്ളം കുടിയ്ക്കുമ്പോള്‍ ഉള്ള് പൊള്ളുന്ന പോലെ ഒരു അനുഭവമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടി കുറച്ചു. പാലാണ് അധികവും കുടിയ്ക്കുന്നത്. കുളിയ്ക്കുന്നത് ആഴ്ചയില്‍ ഒരിക്കല്‍ പോലും. കുളി കഴിഞ്ഞാല്‍ കുറേ നേരത്തേക്ക് അനങ്ങാന്‍ പോലും സാധിക്കില്ല. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കാത്ത അവസ്ഥ. വിയര്‍ക്കും എന്നതുകൊണ്ട് വ്യായാമം ചെയ്യാറില്ല. മഴക്കാലത്തും മഞ്ഞുകാലത്തും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നും റേച്ചല്‍ പറയുന്നു.
ഡോക്ടറിനെ സമീപിച്ചപ്പോഴാണ് തന്റെ അവസ്ഥയെക്കുറിച്ച് മനസിലായതെന്ന് റേച്ചല്‍ പറയുന്നു. ഈ അവസ്ഥ ദാമ്പത്യ ജീവിതത്തിലും പാരയാകുന്നുണ്ടെന്നും യുവതി പറയുന്നു. ചുംബനത്തിലൂടെ ജലാംശം പകര്‍ന്നാല്‍ അത് പിന്നെ ദേഹമാസകലം ചുവന്നു തിണര്‍ത്ത പാടുകളായി മാറും. പ്രണയകാലം മുതല്‍ ഈ ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും റേച്ചല്‍ വ്യക്തമാക്കുന്നു.
തന്റെ രോഗാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പല ഡോക്ടര്‍മാരേയും സമീപിച്ചെങ്കിലും ആര്‍ക്കും കൃത്യമായ ഒരു മരുന്ന് നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ലെന്നും റേച്ചല്‍ പറഞ്ഞു. നീന്തല്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് യുവതി പറയുന്നു. എന്നാല്‍ വെള്ളം അലര്‍ജിയായത് നീന്തല്‍ നിര്‍ത്തി. മറ്റുള്ളവര്‍ നീന്തുമ്പോള്‍ നോക്കി ഇരിക്കാന്‍ മാത്രമേ തനിക്ക് ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും, ബീച്ചിലും മറ്റും പോകാറില്ലെന്നും റേച്ചല്‍ വ്യക്തമാക്കുന്നു.
Post Your Comments