മാറിടം കാണിച്ച് യാതൊരു കൂസലുമില്ലാതെ യുവതി ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടന്നു. പതിവുപോലെ മാറിടം കാണിച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് യുവാക്കളും റോഡില്‍ നിരന്നു. ഫോട്ടോ ഇതോടെ വൈറലായി.
ലിംഗസമത്വത്തിനുള്ള ക്യാംപെയിന്റെ ഭാഗമായാണ് സംഭവം നടന്നത്. എമിലി ബ്ലൂം എന്ന 23കാരിയാണ് ഈ സാഹസം കാണിച്ചത്. ലിംഗ സമത്വത്തിന് വേണ്ടിയുള്ള ക്യാംപയിനായ ഫ്രീ ദി നിപ്പിളിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയായിരുന്നു യുവതി എല്ലാം തുറന്ന് കാണിച്ച് നടന്നത്. മാറ് പ്രദര്‍ശിപ്പിക്കാന്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ടെന്നാണീ ക്യാംപയിനിന്റെ വക്താക്കള്‍ വാദിക്കുന്നത്.
സ്ത്രീകളുട നഗ്‌നഫോട്ടോകള്‍ എടുക്കുന്നതില്‍ വിദഗ്ധനായ നോര്‍വീജിന്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ ഹെര്‍ഗ്രെയാണ് ഈ സുന്ദരിയുടെ ഫോട്ടോ പകര്‍ത്തിയത്. ഷോപ്പിംഗിനെത്തിയ എമിലി ഒരു പ്രശ്‌നവുമില്ലാതെ സെക്കന്‍ഡ് ഹാന്‍ഡ് ബുക്കുകള്‍, പിസ തുടങ്ങിയവ തെരഞ്ഞെടുക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് അവര്‍ ആപ്പിള്‍ ഹെഡ്ക്വാര്‍ട്ടേര്‍സും ടൈംസ് സ്‌ക്വയറും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Post Your Comments