തൃശൂർ: അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർക്ക് രക്ഷകനായി മന്ത്രി വി.എസ് സുനിൽകുമാർ. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് റോഡിൽ കിടന്നവരെയാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപെട്ട കാഞ്ഞാണി കണ്ട്രാപ്പശേരി വീട്ടിൽ പ്രേംനരേഷ്, മരുമകൾ രേഷ്മ (22), എൽത്തുരുത്ത് ആലപ്പാട്ട് വീട്ടിൽ ജാൻസി എന്നിവർ സുഖം പ്രാപിച്ചു വരുന്നു
വൈകിട്ട് ബാനർജി ക്ലബിലെ പുലിക്കളി ചമയപ്രദർശനം ഉദ്ഘാടനത്തിനുശേഷം തളിക്കുളം സ്‌നേഹതീരത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണു അപകടം നടന്നത് സുനിൽകുമാർ കണ്ടത്. ഔദ്യോഗിക വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മകനെയും സെക്രട്ടറി അനിൽകുമാറിനെയും ഇറക്കി നിർത്തിയ ശേഷമാണ് പരുക്കേറ്റവരെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതാണ് ജീവൻ രക്ഷിക്കാൻ തുണയായതെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടസ്ഥലത്ത് രേഷ്മയുടെ 8 പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. മന്ത്രിയുടെ മകനും സെക്രട്ടറിയും ഇത് കണ്ടു പിടിച്ചു ഓട്ടോയിൽ ആശുപത്രിയിലെത്തി രേഷ്മയുടെ ബന്ധുക്കൾക്കു കൈമാറി.
Post Your Comments