Life StyleHealth & Fitness

പകലുറങ്ങുന്നവര്‍ ജാഗ്രതൈ ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

ടോക്കിയോ : പകലുറങ്ങുന്നവര്‍ കുറച്ചു ജാഗ്രതയായിരിക്കുന്നത് നല്ലതാണ്, എന്താണെന്നല്ലേ !. പകലുറക്കം അധികമാകുന്നത് പ്രമേഹത്തിനു സാധ്യത ഉണ്ടാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 40മിനിറ്റില്‍ താഴെയുള്ള ഉറക്കം ദോഷം ചെയ്യില്ല. സമയം കൂടുന്തോറും രോഗസാധ്യത കൂടും. അരമണിക്കൂറില്‍ താഴെയുള്ള ഉച്ചമയക്കം ശരീരത്തിനു കൂടുതല്‍ ഉണര്‍വേകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മൂന്നുലക്ഷം പേര്‍ പങ്കെടുത്ത 21 പഠനങ്ങളുടെ ഫലമാണ് ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്തു വിട്ടത്. ഒരുമണിക്കൂറിലേറെ ഉറങ്ങുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത 45% അധികമാണ്. പ്രമേഹത്തിനു പുറമേ, പക്ഷാ ഘാതം, ഹൃദ്രോഗം, ദഹനത്തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button