Kerala

നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കി

കൊച്ചി: സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നാട്ടുകാര്‍ തെരുവുനായ വിഷയത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞത് പ്രാവര്‍ത്തികമായി. പറവൂര്‍ പിറവത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് സംഭവം നടത്തിയത്.

തെരുവുനായ്ക്കളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാതെ കണ്ടപ്പോള്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തെരുവിലിറങ്ങുകയായിരുന്നു.

തെരുവുനായ്ക്കളെ പിടികൂടന്നവരെയും സ്ഥലത്ത് എത്തിച്ചിരുന്നു. ഒരുമണിക്കൂര്‍ കൊണ്ട് ഒരു ഡസനിലേറെ നായ്ക്കളെ കൊന്നു. 300ല്‍ അധികം തെരുവുനായ്ക്കള്‍ പിറവത്തുണ്ട്. മനുഷ്യന് ഭീഷണിയാണ് ഇവയൊക്കെ. മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കുമെന്ന് കൗണ്‍സിലര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button