പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച 1119 രൂപയുടെ ബിബിജി കോംപോ പ്ലാനിന് വന്‍ സ്വീകരണമാണുള്ളകത്. പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ കോളുകളും ലഭിക്കുന്ന ഓഫറാണിത്.
1119 രൂപയുടെ ബിബിജി കോംബോ പ്ലാനില്‍ 2 എബിപിഎസ് വേഗത്തില്‍ മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണിത്. ഈ കണക്ഷനൊപ്പം നല്‍കുന്ന അണ്‍ലിമിറ്റഡ് എസ്ടിഡി/ ലോക്കല്‍ ലാന്‍ഡ് ലൈന്‍ കോളുകള്‍ ഇന്ത്യയിലെങ്ങും സൗജന്യവും ടെലഫോണ്‍ കണക്ഷന് പ്രതിമാസ വാടകയും ഇല്ലാത്തതാണ്.
249 രൂപയ്ക്ക് ഒരു മാസ കാലാവധിയില്‍ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാന്‍ഡ് ഓഫറും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താല്‍ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയില്‍ താഴെയേ ചെലവു വരൂ എന്നു ബിഎസ്എന്‍എല്‍ പറയുന്നു. ഇതോടൊപ്പം നല്‍കുന്ന ലാന്‍ഡ് ലൈനില്‍ നിന്നു ദിവസവും രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകള്‍ ചെയ്യാം. ഈ പ്ലാനും ഇന്നു മുതല്‍ ലഭിച്ചുതുടങ്ങും. കണക്ഷന്‍ എടുക്കുന്ന ആദ്യത്തെ ആറു മാസമാകും ഈ ഓഫര്‍ ലഭിക്കുക. പിന്നീട് 499 പ്ലാനിലേക്കു മാറ്റും.
Post Your Comments