ന്യൂഡല്‍ഹി: ആളുകളുടെ ആധാർ നമ്പർ കൈവശം സൂക്ഷിച്ചിരിക്കുന്ന ഏജൻസികൾ അത് പരസ്യപ്പെടുത്താനോ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനോ പാടില്ലായെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ആധാർ നമ്പറിന്റെ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയായിരിക്കണം നടപടികൾ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സികള്‍ അത് നിര്‍ബന്ധമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നും ഉത്തരവിലുണ്ട്.
കൂടാതെ ആധാര്‍ ഉടമയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വിവരങ്ങള്‍ അതത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകൂ. നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും ലഭിക്കും.
Post Your Comments