വാഷിങ്ടണ്‍: അമേരിക്കയും ഇസ്രയേലും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറില്‍ ഒപ്പുവച്ചു.കരാര്‍ പ്രകാരം വര്‍ഷത്തേക്ക് 3800 കോടി ഡോളറിന്റെ സൈനിക സഹായം ഇസ്രായേലിന് അമേരിക്ക നല്‍കും. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശ രാജ്യവുമായി ഏര്‍പ്പെടുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്.
അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനോണ്‍ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്കബ് നാഗേല്‍ എന്നിവരാണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്. 60 കോടി ഡോളറാണ് മിസൈല്‍ പ്രതിരോധ ഫണ്ടായി അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിന് നല്കി വരുന്നത് എന്നാൽ കരാര്‍ പ്രകാരം നിലവിലെ മിസൈല്‍ പ്രതിരോധ ഫണ്ട് സൈനിക സഹായത്തില്‍ കൂട്ടിച്ചേര്‍ക്കും. കൂടാതെ നിലവിലുള്ള യുദ്ധവിമാനത്തിന്റെ പ്രഹരശേഷിയും സാങ്കേതിക വിദ്യയും ഇസ്രായേലിന് വര്‍ധിപ്പിച്ച് നല്‍കുകയും കരസേനക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്യും.
പുതിയ കരാര്‍ അപകടകാരികളായ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇത് ചരിത്രപരമായ കരാറാണെന്ന് ഇസ്രായേല്‍ പ്രസിഡന്റെ ബെഞ്ചമിൻ നെതന്യാഹുവും പ്രസ്താവിക്കുകയുണ്ടായി.
Post Your Comments