ദുബായ് : പൊലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ എട്ട് മണിയോടെ അല്‍ ക്വയ്സിലൂടെ നടന്നുപോകുമ്പോള്‍ വണ്ടി നിറുത്തി പ്രതി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് 32 കാരിയായ യുവതിയെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തനിയ്ക്കൊപ്പം ഫ്ളാറ്റിലേക്ക് വന്നില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
ഫ്ളാറ്റിലെത്തിച്ച് സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം ശാരീരികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവം ആരോടും തുറന്നുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ റോഡിലെത്തിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷമാണ് പരാതിയുമായി അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനെ സമീപിച്ചത്.
അറസ്റ്റിലായ പ്രതി വ്യാജതിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. യുവതിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ പ്രതിയ്ക്കെതിരെ ലൈംഗികാതിക്രമം, മോഷണം, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
Post Your Comments