India

കാണാതായ എ.എന്‍ 32ലെ യാത്രികരെക്കുറിച്ച് വ്യോമസേന

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന യാത്രികരെക്കുറിച്ച് അറിയിപ്പുമായി വ്യോമസേന. വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം മരിച്ചതായി കണക്കാക്കുന്നതായാണ് അവരുടെ കുടുംബങ്ങളെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമസേന അന്വേഷണത്തിന് ശേഷം ലഭിച്ച സാഹചര്യ തെളിവുകളുടെയും സമഗ്രമായ തെരച്ചിലുകളുടെയും അടിസ്ഥാനത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ല എന്ന് ഓഗസ്റ്റ് 24 അയച്ചിരിക്കുന്ന കത്തില്‍ വ്യോമസേന പറയുന്നു.

ഇന്‍ഷുറന്‍സ് മറ്റ് ഭരണപരമായ നടപടി ക്രമങ്ങള്‍ എന്നിവയുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടതിനാലാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്നും സേന വൃത്തങ്ങള്‍ വ്യക്തമാക്കി. കത്തിനൊപ്പം മരണസര്‍ട്ടിഫിക്കറ്റും അയച്ചുകൊടുത്തിട്ടുണ്ട്. അതേസമയം വിമാനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും നടക്കുകയാണ്. ജലത്തിനടിത്തട്ടില്‍ നിന്നും വിമാനങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന അണ്ടര്‍വാട്ടര്‍ ലോക്കേറ്റര്‍ സിസ്റ്റം എ.എന്‍ 32 ന് ഇല്ല. ഇക്കഴിഞ്ഞ ജൂലൈ 22ന് ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 29 പേരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button