ടോക്കിയോ: ഭൂകമ്പം ഉണ്ടാകുന്നതിൽ ചന്ദ്രനും പങ്കുണ്ടെന്ന് തെളിയിക്കുന്ന പഠനവുമായി ശാസ്ത്രജ്ഞർ. സതോഷി ഐഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിലൂടെ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഉണ്ടായ വലിയ ഭൂകമ്പങ്ങളുടേയും തിരകളുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം പഠനം പൂര്‍ത്തിയാക്കിയത്.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം മൂലം കടലില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകും. മാസത്തില്‍ രണ്ട് വട്ടം ഭൂമിയും ചന്ദ്രനും സൂര്യനും ഒരു രേഖയില്‍ വരുന്ന സമയത്ത് പതിവിലും വലിയ രീതിയിൽ തിരയുണ്ടാകും. ഇത് ഭൂമിക്ക് മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുകയും ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലങ്ങളായി ശാസ്ത്രലോകം സംശയത്തോടെ നോക്കിയിരുന്ന കാര്യമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
Post Your Comments