സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇസ്ലാംമതം സ്വീകരിച്ചു. സിമണ്‍ കോളിസാണ് സിറിയക്കാരിയായ മുസ്ലിം ഭാര്യക്കൊപ്പം ഹജ്ജ് തീര്‍ത്ഥാടനവും പൂര്‍ത്തിയാക്കിയത്. ഇസ്ലാംമതം സ്വീകരിക്കുന്ന ആദ്യത്തെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനാണ് സിമണ്‍ കോളിസ്. മുസ്ലിം സമുദായങ്ങള്‍ക്കിടയിലുള്ള 30 വര്‍ഷത്തെ ജീവിതമാണ് തന്നെ ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കോളിസ് പറഞ്ഞു.
ഇറാഖ്, ഖത്തര്‍, ഇന്ത്യ, ടുണീഷ്യ, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളിലും കോളിസ് അംബാസഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഞ്ചുമക്കളുടെ പിതാവാണ് കോളിസ്. കിംഗ് സൗദ് സര്‍വകലാശാലയിലെ ഫൗസിയ അല്‍ബകര്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് കോളിസും ഭാര്യയും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഹജ്ജിന് ധരിക്കുന്ന പരമ്പരാഗത വെള്ള വസ്ത്രം ധരിച്ച് കോളിസും ഭാര്യ ഹുദയും ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. സിറിയയിലെ ബ്രിട്ടീഷ് അംബാസഡറായി 2012 വരെ കോളിസ് സേവനമനുഷ്ടിച്ചിട്ടുണ്ട്.
Post Your Comments