KeralaIndiaNews

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്‍ മലയാളികളുടെ ശത്രു: വി എസ്

തിരുവനന്തപുരം:മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികള്‍ ശത്രുവായാണ് കാണുന്നതെന്ന് വിഎസ് പറഞ്ഞു. വാമനജയന്തിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് വഴി ബിജെപിയുടെ രോഷപ്രകടനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം അമിത് ഷാ കേരളീയര്‍ക്ക് വാമനജയന്തി ആശംസിച്ചത് വിവാദമായിരുന്നു.വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രത്തോടെ ആയിരുന്നു കഴിഞ്ഞ ദിവസം അമിത്ഷാ ‘വാമനജയന്തി’ ആശംസ നേര്‍ന്നിരുന്നത്.

അമിത് ഷായെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എംബി രാജേഷ് എംപി എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഓണത്തലേന്ന് വാമനജയന്തി ആശംസിച്ച അമിത് ഷാ കേരളീയരെയും കേരള സംസ്കാരത്തെയും അപമാനിച്ചെന്ന് പിണറായി പറഞ്ഞിരുന്നു. നേരത്തെ ആര്‍എസ്‌എസ് മുഖപത്രമായ കേസരിയും വിഎച്ച്‌പി നേതാവ് കെ പി ശശികല ടീച്ചറും ഓണാഘോഷത്തെ വാമനജയന്തിയായി ചിത്രീകരിച്ചിരുന്നു.

ഇന്ന് അമിത് ഷാ മലയാളികൾക്ക് ഓണ ആശംസകൾ നേർന്നിരുന്നു. ഉത്തരേന്ത്യയിൽ വാമനജയന്തി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് തൃക്കാക്കരയപ്പനായ വാമനമൂർത്തിയുടെ ഓർമ്മ പുതുക്കലിന് അമിത് ഷാ ആശംസ നേർന്നതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button