NewsInternational

ഈദ് ദിനത്തിലും ഇന്ത്യയെ പ്രകോപിപ്പിച്ച് നവാസ് ഷരീഫ്!

ലാഹോര്‍: ഈദ് ദിനത്തില്‍ ഇന്ത്യക്കുനേരേ വീണ്ടും പാകിസ്താന്റെ പ്രകോപനപരമായ പരാമർശം.ഈദ് ദിനം കശ്മീരിലെ രക്തസാക്ഷികള്‍ക്കു സമര്‍പ്പിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സന്ദേശം.കശ്മീര്‍ പ്രശ്‌നം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയും ഇന്ത്യന്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ക്കെതിരെയുമാണ് കശ്മീരികള്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും കശ്മീരില്‍ ഇന്ത്യ നടത്തുന്ന സൈനികപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും നവാസ് ഷെരീഫ് നേരത്തേ ആവശ്യപെട്ടിരുന്നു.

പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈനും ഈദ് ദിന സന്ദേശത്തില്‍ കശ്മീര്‍പ്രശ്‌നം പരാമര്‍ശിക്കുകയുണ്ടായി.സ്വതന്ത്രകശ്മീരില്‍ കശ്മീരികള്‍ ഈദ് ദിനം ആഘോഷിക്കുന്ന ദിവസം വരുമെന്നായിരുന്നു മംനൂണ്‍ ഹുസൈന്‍റെ സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button