NewsIndia

പത്താം ക്ലാസില്‍ പരിഷ്കാരങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പത്താം ക്ലാസില്‍ ഇംഗ്ലീഷും കണക്കും ഐച്ഛിക വിഷയങ്ങളാക്കാന്‍ തയ്യാറെടുക്കുന്നു. ഈ രണ്ട് വിഷയങ്ങളിലും പരാജയപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇതുമായി ബന്ധപ്പെട്ട വിവിധ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാറിന്റെ നിഗമനം. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ വിഷയങ്ങളാണ് കണക്കും ഇംഗ്ലീഷും. ഇവയ്ക്ക് പകരം നൃത്തമോ ലളിതകലയോ അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഈ പ്രശ്‌നത്തില്‍ വിദഗ്ധരുടെ നിര്‍ദ്ദേശം ക്ഷണിക്കുന്നുവെന്നും അവ കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദി തവാഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button