IndiaNews

ബക്രീദിന് ആടിനെ അറുക്കാതെ പകരം ചടങ്ങുമായി ആര്‍.എസ്.എസിന്‍റെ മുസ്ലീം സംഘടന

അവധ്: ബക്രീദിന് ആടിനെ അറുക്കുന്ന ചടങ്ങായ ‘ഖുര്‍ബാനി’ ഉപേക്ഷിച്ച് ആര്‍എസ്എസിന്റ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ഉത്തര്‍ പ്രദേശിലെ അവധില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ഇവര്‍ ഈദ് ആഘോഷിച്ചത്. അഞ്ച് കിലോയുള്ള കേക്കാണ് മുറിച്ചത്. കൂടാതെ വീടുകളില്‍ ബിരിയാണിക്ക് പകരം പായസവും തൈര് വടയുമാണ് വടയുമാണ് ഉണ്ടാക്കിയത്.

ജന്‍മദിനങ്ങളില്‍ ചെയ്യുന്നത് പോലെ കേക്ക് മുറിച്ചും ബക്രീദ് ആഘോഷിക്കാമന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് ലഭിക്കുന്നതെന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത് കണ്‍വീനര്‍ റയീസ് ഖാന്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തിന്റെ സന്ദേശമാണ് ഇതിലൂടെ പരക്കുന്നതെന്ന് കോ-കണ്‍വീനര്‍ ഹസന്‍ കൗസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button