IndiaNews

ഉന്നം തെറ്റി; എംഎല്‍എയ്ക്കിട്ട് എറിഞ്ഞ ഷൂ കൊണ്ടത് മന്ത്രിക്ക്!

ചണ്ഡിഗഢ്: പഞ്ചാബിലെ ശിരോമണി അകാലിദള്‍ – ബിജെപി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം വീണ്ടും നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ത്രിലോചന്‍ സൂന്ധ്, അകാലിദളിന്റെ റവന്യൂമന്ത്രി ബിക്രം മജീതിയയ്ക്കു നേരെ ഷൂ എറിഞ്ഞു. അകാലിദള്‍ എംഎല്‍എയായ വിര്‍സ വല്‍തോഹയ്ക്കുനേരെയാണ് കോണ്‍ഗ്രസ് എംഎല്‍എ ഷൂ എറിഞ്ഞത്. പക്ഷേ, ലക്ഷ്യം തെറ്റി മന്ത്രിക്കു കൊള്ളുകയായിരുന്നു.

 

സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് 27 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പഞ്ചാബ് നിയമസഭയ്ക്കുള്ളില്‍ അന്തിയുറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തുന്നത്. സഭ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ എത്തിയ അംഗങ്ങള്‍ നടുത്തളത്തില്‍ നില്‍പ്പുറപ്പിച്ചു.

കടലാസും പുസ്തകങ്ങളും സ്പീക്കറുടെ നേരെ എറിഞ്ഞു. പ്രതിഷേധം ശക്തമായതിനിടെ സ്പീക്കര്‍ ശൂന്യവേള റദ്ദാക്കി. ദലിത് സമുദായത്തെ വിര്‍സ വല്‍തോഹ അപമാനിച്ചെന്നും അദ്ദേഹത്തിനു നേരെയാണ് ഷൂ എറിഞ്ഞതെന്നും സൂന്ധ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button