ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കാത്ത അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയെ ന്യായീകരിച്ചുകൊണ്ട് വൈസ് ചാന്‍സ്ലര്‍ ലെഫ്റ്റ്. ജനറല്‍ സമീറുദ്ദീന്‍ ഷാ രംഗത്ത്. അലിഗഡ്, ജാമിയ മിലിയ ഇസ്ലാമിയ മുതലായ ന്യൂനപക്ഷ സര്‍വ്വകലാശാലകളില്‍ സംവരണം ലഭിച്ചില്ലെങ്കിലും ദളിതര്‍ക്ക് നഷ്ടമൊന്നും സംഭവിക്കാനില്ലെന്നാണ് ഷാ അഭിപ്രായപ്പെട്ടത്. ഇത്തരം സര്‍വ്വകലാശാലകില്‍ ദളിതര്‍ക്ക് സംവരണം വേണ്ടെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും പറഞ്ഞിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന് 70-വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലീം സമുദായം ദളിതരേക്കാള്‍ പിന്നിലാണ് എന്നതാണ് ദളിതര്‍ക്ക് സംവരണം ആവശ്യമില്ലെന്ന തന്‍റെ നിലപാടിന് ന്യായീകരണമായി ഷാ മുന്നോട്ടുവയ്ക്കുന്നത്.
മറ്റു സര്‍വ്വകലാശാലകളില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്നും ഷാ പറഞ്ഞു.
Post Your Comments