India

കാവേരിയുടെ കണ്ണീര്‍; ബെംഗളൂരുവില്‍ അതീവ ജാഗ്രത; 15000 പോലീസുകാരെ വിന്യസിപ്പിച്ചു; മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍

ബെംഗളൂരു: കാവേരിയുടെ പ്രശ്‌നം ബെംഗളൂരുവിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. ബെംഗളൂരു നഗരത്തില്‍ പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15000 പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

കര്‍ണാടക പോലീസിനെ കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെയും സിആര്‍പിഎഫിലെ ഭടന്മാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. 16 പോലിസ് സ്റ്റേഷന്‍ അതിര്‍ത്തികളിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. സെക്ഷന്‍ 144 രണ്ടു ദിവസം കൂടി തുടരുമെന്നാണ് വിവരം. കര്‍ണടക ബസ് ഒന്നും തന്നെ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. മൈസൂര്‍ റോഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതമായി നാട്ടിലെത്തി ചേര്‍ന്നു.

bangalore

ഇന്നു പോകാനിരുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.15നും വൈകുന്നേരം 6.50 നും ട്രെയിന്‍ പുറപ്പെടുന്നതാണ്. നഗരങ്ങള്‍ ശാന്തമാണെങ്കിലും മാണ്ഡ്യയില്‍ സംഘര്‍ഷ സാധ്യത തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും

shortlink

Related Articles

Post Your Comments

Related Articles


Back to top button