International

ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു

യോര്‍ക്ക്‌ഷൈര്‍ : ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു. ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ ഇബെയില്‍ വില്‍പനയ്ക്ക് വെച്ചത്. used wife എന്ന തലക്കെട്ടോടെ നല്‍കിയ ഭാര്യയുടെ ചിത്രത്തിന് താഴെയായി ഭാര്യയ്ക്ക് തീരെ സഹാനുഭൂതിയോ അനുകമ്പയോ ഇല്ലെന്ന് പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ ഭാര്യയെ വില്‍പ്പനയ്ക്ക് വെച്ച ഭര്‍ത്താവ് ഞെട്ടിയിരിക്കുകയാണ്.

ജാഗ്വര്‍ കാറുകള്‍ക്ക് ലഭിക്കുന്ന ശരാശരി വിലയ്ക്ക് മേലെയാണ് തന്റെ ഭാര്യയ്ക്ക് വേണ്ടി ചില വിലപേശലുകള്‍ ഉയര്‍ന്നത്. ഭാര്യയുടെ ഗുണങ്ങളും ദോഷങ്ങളും നല്‍കി ഭര്‍ത്താവ് വില്‍പനക്കാര്‍ക്ക് മാതൃകയാവുകയും കൂടി ചെയ്തു. പാചക നൈപുണ്യത്തെ ഗുണമായി പരാമര്‍ശിച്ച ഭര്‍ത്താവ്, ഭാര്യയുടെ ശരീരാകൃതിയെ ദോഷങ്ങളുടെ ഗുണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഭാര്യ പുതിയതല്ലെന്നും ഉപയോഗിച്ചതാണെന്നും ഭര്‍ത്താവ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇബെയില്‍ വില്‍പനയ്ക്ക് വെച്ച കാര്യം അറിഞ്ഞ ഭാര്യ രോഷാകുലയായെന്നും, തന്റെ മികച്ച ചിത്രമല്ല വില്‍പനയ്ക്ക് വെച്ചതെന്നും പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button