ഹൈദരാബാദ് : നിരന്തര പീഡനം മൂലം ആത്മഹത്യ ചെയ്തു. സുശ്രുത (31)ആണ് ഭര്‍ത്താവ് മോഹന്റെ നിരന്ത പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ബാത്ത്‌റൂമിലെ ഹീറ്റര്‍ അധികസമയം ഉപയോഗിച്ചതിന് കുളിമുറിയില്‍ നിന്നും നഗ്‌നയാക്കി വലിച്ചിറക്കി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതില്‍ മനംനൊന്താണ് വീട്ടമ്മ ആത്മഹത്യ ചെയ്തു.
”വീണ്ടും ഭര്‍ത്താവെന്നെ മര്‍ദ്ദിച്ചു. ഇത്തവണ കുളിക്കാനായി വെള്ളം ചൂടാക്കിയതിനാണ്. കൂടുതല്‍ സമയം ഹീറ്റര്‍ ഉപയോഗിച്ചതിന് മാപ്പുപറഞ്ഞിട്ടും അയാള്‍ അത് കേട്ടില്ല. അമ്മായിയമ്മയുടെ നാത്തൂന്റെയും കുട്ടികളുടെയും മുന്നില്‍ വച്ച് അയാള്‍ മര്‍ദ്ദിച്ചു. അമ്മായിയച്ഛന്‍ അയാളെ പ്രോത്സാഹിച്ചു. ആരും എന്നെ സഹായിക്കില്ലെന്ന് അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു”. ഇതാണ് സുശ്രുത അവസാനം വീട്ടുകാര്‍ക്ക് അയച്ച സന്ദേശം. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരികെ സുശ്രുതയെ വിളിച്ചെങ്കിലും ഫോണ്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് അവര്‍ അറിയുന്നത് മകള്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചെന്നാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സുശ്രുത രണ്ടു ആണ്‍കുട്ടികളുടെ അമ്മ കൂടിയാണ്. ഇവരുടെ ഏഴു വയസുള്ള മകന്‍ മോഹനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments