NewsLife Style

വേദിക് ആസ്ട്രോളജി: ഒരു വ്യക്തിയുടെ ജന്മമാസവും ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

വേദിക് ആസ്ട്രോളജി പ്രകാരം ജനിച്ച മാസത്തിന് നമ്മെക്കുറിച്ച്‌ ഏറെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കും. നമ്മുടെ ഭാവി, ബന്ധങ്ങള്‍, കരിയര്‍ എന്നിങ്ങനെ പോകുന്നു ഇത്. അത് പോലെ തന്നെയാണ് നമ്മുടെ ജനനമാസം നമ്മുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനിച്ച മാസപ്രകാരം നമുക്ക് വരാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയുന്നത് ഏറെ നല്ലതാണ്. മുന്‍കരുതലുകളെടുക്കാം.വേദിക് ആസ്ട്രോളജി മാത്രമല്ല, ശാസ്ത്രവും ഇത് അംഗീകരിച്ചിട്ടുണ്ട്. 1900-2000 ഇടയില്‍ ജനിച്ച 1.75 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനഫലമായാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

ജനുവരിയില്‍ ജനിച്ചവരെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍, കാര്‍ഡിയോമയോപ്പതി തുടങ്ങിയ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്.ഇവര്‍ തടി, കൊളസ്ട്രോള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നടക്കുന്നത് ഇവര്‍ക്കു നല്ലതാണ്.ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് ലംഗ്സ്, ബ്രോങ്കസ് സംബന്ധമായ അസുഖങ്ങള്‍ക്കു സാധ്യതയേറെയാണ്. ലിവര്‍, ബ്രോങ്കൈറ്റിസ് ക്യാന്‍സറിനും സാധ്യതയുണ്ട്.

മാര്‍ച്ചില്‍ ജനിച്ചവര്‍ക്ക് കാര്‍ഡിയാക് പ്രശ്നങ്ങള്‍, വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്. ഡയറ്റിലും യോഗ, മെഡിറ്റേഷന്‍ എന്നിവയും ശ്രദ്ധ വയ്ക്കുന്നതു നല്ലതാണ്.ഏപ്രിലില്‍ ജനിച്ചവര്‍ക്ക് നെഞ്ചുവേദന പോലുള്ള പ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. ഹൃദയമസിലുകള്‍ക്ക് വേണ്ടത്ര രക്തപ്രവാഹം ഇല്ലാത്തതാകും കാരണം. വ്യായാമം, ഡയറ്റ് എന്നിവ പ്രധാനം.

മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് രോഗസാധ്യതകള്‍ അല്‍പം കുറയാനാണ് സാധ്യത. എന്നാല്‍ പ്രമേഹസാധ്യത തള്ളിക്കളയാനാവില്ല.ജൂണില്‍ ജനിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. നെഞ്ചുവേദന പോലുള്ളവ വരാം.ജൂലൈയില്‍ ജനിച്ചവര്‍ക്ക് ആസ്തമ പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

ആഗസ്തിലാണ് ജനനമെങ്കില്‍ വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. ഹെമറോയ്ഡിനും സാധ്യതയുണ്ട്.സെപ്റ്റംബറില്‍ ജനിച്ചവരെങ്കില്‍ മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. വ്യായാമം, ഡയറ്റ് പ്രധാനം.ഒക്ടോബറില്‍ ജനിച്ചവര്‍ക്ക് ലൈംഗികജന്യ രോഗങ്ങള്‍ക്കും നെഞ്ചിലെ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്.

നവംബറില്‍ ജനിച്ചവരെങ്കില്‍ ഹൃദയം, ബ്രെയിന്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. വൈറല്‍ ഇന്‍ഫെക്ഷന്‍, ബ്രോങ്കൈറ്റിസ് പോലുള്ളവയ്ക്കും സാധ്യത കൂടുതല്‍.
ഡിസംബറില്‍ ജനിച്ചവര്‍ക്ക് എല്ലു സംബന്ധമായ രോഗങ്ങള്‍ക്കു സാധ്യതയേറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button