
ന്യൂഡല്‍ഹി: കാണാതായ മലയാളികള്‍ ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് ദമ്പതികളുമായി സ്ഥിരം ബന്ധപ്പെട്ടെന്ന് വിവരം. ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ടിലെ ദമ്പതിമാര്‍ മലയാളികള്‍ക്ക് സന്ദേശങ്ങളും വീഡിയോകളും അയച്ചു.
കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഈ വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
യാസ്മിന്‍ വിവാഹം കഴിച്ച അബ്ദുല്‍ റഷീദും അയാളുടെ ആദ്യഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടുവെന്നാണ് പറയുന്നത്. റഷീദിന്റെ ഫോണിലേക്കാണ് സന്ദേശങ്ങള്‍ എത്തിയത്. കേരളത്തില്‍ നിന്നു കാണാതായ 22 പേരും അഫ്ഗാനിസ്ഥാനിലാണ് എത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
Post Your Comments