വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാന പാഠങ്ങളാണ് ആപ്പിള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കോഡിംഗ് പഠിക്കാന്‍ സഹായിക്കുന്നതിനുള്ള സൗജന്യ ആപ്പ് ആണ് ആപ്പിള്‍ പുറത്തിറക്കിയത്. സ്വിഫ്റ്റ് പ്ലേഗ്രൗണ്ട്‌സ് എന്ന ഈ ആപ്പിലൂടെ സീക്വന്‍സിംഗ് ലോജിക് പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാന പാഠങ്ങളാണ് ആപ്പിള്‍ വിദ്യാര്‍ത്ഥികള്‍ക്കായിപരിചയപ്പെടുത്തുന്നത്.
ഓരോ വിദ്യാര്‍ത്ഥിക്കും കോഡിംഗ് പഠിക്കുന്നതിനുള്ള അവസരം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ആപ്പിള്‍ സിഇഒ തിമോത്തി കുക്ക് ഐഫോണ്‍ 7 പുറത്തിറക്കുന്നതിനിടെ പറഞ്ഞിരുന്നു. സ്വിഫ്റ്റ് പ്ലേഗ്രൗണ്ട് ആപ്പ് സൗജന്യമാണെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡ് ആവശ്യമാണ്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും ഐപാഡ് സ്വന്തമാക്കുക എന്നത് ദുഷ്‌കരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ ആപ്പിള്‍ അവതരിപ്പിച്ച സ്വിഫ്റ്റ് എന്ന പ്രൊഫഷനല്‍ പ്രോഗ്രാമിംഗ് ഭാഷയാണ് ഇതിനായി ആപ്പിള്‍ ഉപയോഗിക്കുന്നത്. സിലിക്കണ്‍ വാലി ക്യാംപെയ്‌നിലാണ് പുതിയ ആപ്പ് പുറത്തിറക്കുക. സ്വിഫ്റ്റ് പ്ലേഗ്രൗണ്ട് വഴി കോഡിംഗ് പഠിക്കുന്നവര്‍ പ്രൊഫഷനല്‍ ഡെവലപ്പര്‍മാര്‍ ഉപയോഗിക്കുന്ന അതേ ഭാഷയാണ് പഠിക്കുക എന്ന് ആപ്പിളിന്റെ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ബ്രയാന്‍ ക്രോള്‍ പറഞ്ഞു.
Post Your Comments