Kerala

ടിബറ്റന്‍ യുവതികളെ ചൈന ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നു

കോഴിക്കോട്: ചൈന ടിബറ്റനെ കൊല്ലുകയാണെന്ന് ടെന്‍സിമും സംഘവും. കോഴിക്കോട്ട് നടക്കുന്ന ‘ഭാരതമേ നന്ദി’ എന്ന ത്രിദിന പ്രദര്‍ശനത്തിനെത്തിയ ടിബറ്റന്‍ സ്വദേശികളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടിബറ്റന്‍ യുവതികളെ കമ്യൂണിസ്റ്റ് ചൈന നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നുവെന്നാണ് ഇന്‍ഡോ-ടിബറ്റ് കോ-ഓര്‍ഡിനേഷന്‍ പ്രോഗ്രാം ഓഫീസര്‍ ലൊബ്‌സാംഗ് ടെന്‍സിം പറയുന്നു. പുതിയ തലമുറയെയാണ് ഇവര്‍ ഇല്ലാതാക്കുന്നത്.

കുട്ടികളെ പോലും വെറുതെവിടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു സംസ്‌കാരത്തെയാകെ നശിപ്പിക്കാനുള്ള ചൈനീസ് അധിനിവേശം ടിബറ്റന്‍ ജനതയെ അല്ല, മാനവികതയെയാണ് വെല്ലുവിളിക്കുന്നത്. ടിബറ്റിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന ചൈനീസ് സാമ്രാജ്യത്വ മോഹത്തെ ചെറുത്തു നില്‍ക്കുന്നവരാണിവര്‍.

അഞ്ചു ലക്ഷം ചൈനീസ് സേന ടിബറ്റിലുണ്ട്. എട്ട് മിസൈല്‍ ബെയ്സുകളും ടിബറ്റില്‍ സ്ഥാപിച്ചു. ചൈന പുതുതായാരംഭിച്ച ബീജിംഗ്-ഗോര്‍മുഡ് റെയില്‍വേ ലൈന്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സുരക്ഷിതത്വത്തെ ബാധിക്കും. ചൈനയുടെ സ്വപ്ന പദ്ധതിയായ സൗത്ത്-നോര്‍ത്ത് ജലപദ്ധതി നടപ്പിലായാല്‍ ഭാരതത്തിന്റെയും അയല്‍ രാജ്യങ്ങളുടെയും ജലസുരക്ഷയെ ബാധിക്കും. ചൈന എല്ലാവിധത്തിലും പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ടിബറ്റന്‍ പറയുന്നു.

ഭാരതമടക്കമുള്ള രാജ്യങ്ങളിലെ ജലലഭ്യത അട്ടിമറിക്കാന്‍ ചൈനക്ക് എളുപ്പമാണ്. ബ്രഹ്മപുത്രയുടെ ജലസ്രോതസ്സുകളില്‍ ആണവ അവശിഷ്ടങ്ങള്‍ തള്ളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആരോഗ്യരംഗത്തെ അട്ടിമറിക്കുള്ള ചൈനയുടെ നീക്കമാണെന്നും ഇവര്‍ പറയുന്നു.

സ്വാതന്ത്ര്യമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ചൈനീസ് ഭരണഘടന അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്‌കാരം, മതം, ആരാധനാ രീതികള്‍, ഭാഷ, എന്നിവ സംരക്ഷിക്കാനുള്ള സ്വയംഭരണമാണ് ആവശ്യം. അതും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ടിബറ്റന്‍ പ്രശ്നം പരിഹരിക്കാന്‍ ഭാരത-ചൈനാ സംഭാഷണം പുനരാരംഭിക്കണമെന്നും ഇവര്‍ പറയുന്നു. കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മ്യൂസിയം, ചിത്രങ്ങള്‍, ഡോക്യുമെന്ററി, പാരമ്പര്യ കലകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button