
കാര്‍ഷിക സംസ്കൃതിയുടെ തനിമ പുതുതലമുറയെ അറിയിക്കാന്‍ കെപിസിസി പ്രസിഡന്റിന്റെ കാളവണ്ടി യാത്ര. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മണ്‍സൂണ്‍ മേളയിലായിരുന്നു വി എം സുധീരന്റെ കാളവണ്ടി യാത്ര.ഇതൊരു രാഷ്ട്രീയ യാത്രയല്ല.മറിച്ച് മണ്ണിനെ അറിയുന്നതിനു വേണ്ടിയുള്ള യാത്രയായിരുന്നു.മണ്ണിനെയും കൃഷിയെയും കുറിച്ചുപറയുന്ന ജൈവ യാത്ര.പഴഞ്ചനെന്ന് പുതുകാലം പറയുന്ന കാളവണ്ടിയില്‍ മാഞ്ഞൂര്‍ ചാമക്കാലയിലെ കൃഷിയിടങ്ങളും നെയ്ത്തു ശാലകളും കണ്ടുള്ള യാത്രയായിരുന്നു വി എം സുധീരന്റേത്.
കാളവണ്ടി യാത്രക്ക് ശേഷം മണ്‍സൂണ്‍ മേളയുടെയും നാട്ടുപച്ചയുടെയുടെയും ഉദ്ഘാടനവും വി എം സുധീരൻ നിർവഹിച്ചു.
Post Your Comments