NewsIndia

കാവേരി നദീജലതർക്കം; തമിഴ്നാട്ടിലും കർണാടകയിലും അക്രമം

ചെന്നൈ: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം. ചൈന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ ബോംറിഞ്ഞു. മൈലാപ്പൂരിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം ഇന്ന് പുലര്‍ച്ചെ 3.15 ന് ആയിരുന്നു നടന്നത്. സംഘമായെത്തിയ ഒരു വിഭാഗം ഹോട്ടലിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണാടകത്തിന്റെ പുന:പരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ കര്‍ണാടകക്കാര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരിക്കുന്നത്.ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കര്‍ണാടകത്തിന്റെ ആവശ്യം തള്ളി. എന്നാല്‍ പ്രതിദിനം 15,000 ഘനയടി ജലം തമിഴ്‌നാടിന് നല്‍കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം 12,000 ഘനയടി ജലമായി കോടതി കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button