ന്യൂഡൽഹി ∙ കശ്മീരിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ കയ്യോടെ പിടികൂടാൻ സുരക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിർദേശം .ഒരാഴ്ചയ്ക്കുള്ളിൽ ജമ്മു കശ്മീരിൽ സാധാരണ ജീവിതം തിരികെ കൊണ്ടുവരണമെന്നും രാജ്‌നാഥ് സിങ് നിർദേശം നൽകിയിട്ടുണ്ട്.കാശ്മീരിൽ പോരാട്ടങ്ങൾ നടക്കുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയിൽ പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തിൽ നിർദേശം നൽകി.
നിയന്ത്രണരേഖയിൽ ഇന്നലെ മൂന്നു നുഴഞ്ഞുകയറ്റശ്രമങ്ങൾ സൈന്യം തകർക്കുകയും നാലു ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.ഇന്നലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് സ്ഥിതിഗതികൾ വിലയിരുതുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രി യോഗം വിളിച്ചുചേർത്തത് .
Post Your Comments