International

ലൈംഗികത സ്വയം ആസ്വദിക്കുന്നതിനുള്ള വിചിത്ര വിധിയുമായി ഒരു പരമോന്നത കോടതി

റോം● പൊതുസ്ഥലത്ത് പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന്‍ സുപ്രീംകോടതി. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും ഇനി ക്രിമിനൽ കുറ്റം ചുമത്തരുതെന്നും കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്തവരുടെ മുന്നില്‍ അല്ലാതെ സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമല്ലെന്നാണ് കോടതി നിരീക്ഷണം. പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്തതിന് തടവിന് ശിക്ഷിക്കപ്പെട്ട 69 കാരന്‍ നല്‍കിയ അപ്പീലിലാണ് ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി.

പീട്രോ എന്നയാളാണ് പ്രതി. ഒരു വൈകുന്നേരമാണ് ഇയാള്‍ പൊതുസ്ഥലത്ത് വച്ച് സ്വയംഭോഗം ചെയ്തത്. കണ്ടുനിന്ന ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ഇതെക്കുറിച്ചു പരാതിപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്ത് ]ഹാജരാക്കിയ പ്രതിയെ കീഴ്ക്കോടതി തടവിന് ശിക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതി കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോവുകയായിരുന്നു. താന്‍ എപ്പോഴുമൊന്നും ഇങ്ങനെ ചെയ്യാറില്ലെന്നും, ഇടയ്ക്കിടയ്ക്കേ ചെയ്യാറുള്ളൂ എന്നും പ്രതി സുപ്രീം കോടതിയില്‍ വാദിച്ചത്. പൊതു സ്ഥലത്ത് പരസ്യമായി സ്വയം ഭോഗം പാടില്ലെന്ന് ഒരിടത്തും നിയമമില്ല. ആ നിലക്ക് അത് കുറ്റമായി കരുതാനും പരിഗണിക്കാനും ആകില്ല. ഇതിനെതിരെ നിയമമൊന്നും നിലവിലില്ലെന്ന സാങ്കേതികമായ നിരീക്ഷണം നടത്തി പ്രതിയെ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഒടുവില്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം, കോടതി സാഹസമാണ്‌ കാട്ടിയതെന്നും സ്ത്രീകളെ അപമാനിക്കാനും ശല്യപ്പെടുത്താനും ഈ വിധി ചിലർ ഉപയോഗിക്കും എന്നും വിമർശനം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button