ശരിയായ ഉറക്കം ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. പലപ്പോഴും ഈ ഉറക്കത്തിന്റെ അളവ് കുറയുന്നതും കൂടുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. പലര്‍ക്കും ഓരോ പ്രായത്തിലും എത്ര ഉറങ്ങണമെന്നത് അറിയില്ല.ഉറക്കം അധികമാകുന്നത് പലപ്പോഴും അമിതവണ്ണത്തിലേക്കും അതുപോലുള്ള നിരവധി പ്രശ്നങ്ങളിലേക്കും കാരണമാകുന്നു. കൃത്യമായ ഒരു ശീലം ഉറക്കത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
നവജാത ശിശുക്കളാണ് എപ്പോഴും ഉറക്കത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഇവര്‍ ദിവസവും 14-17 മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.4 മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികള്‍ ചുരുങ്ങിയത് 12-15 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ 11-14 മണിക്കൂര്‍ വരെ ഉറങ്ങണം. കാരണം ഇവരുടെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ് ഈ പ്രായം. ഉറക്കം വളര്‍ച്ചയെ സഹായിക്കുന്നു.
മൂന്ന് മുതല്‍ അഞ്ച് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ 10-13 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. കുട്ടികളുടെ ബുദ്ധിവികസിക്കാന്‍ തുടങ്ങുന്ന സമയമാണ് ഇത്. ആറ് മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ 9-11 മണിക്കൂര്‍ വരെയാണ് അവരുടെ ഉറക്കത്തിനായി ചിലവഴിക്കേണ്ട സമയം. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ കുട്ടികള്‍ അലസന്‍മാരും മടിയന്‍മാരുമായി തീരാനുള്ള സാധ്യത ഉണ്ടാവും.
14 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ അവരുടെ കൗമാരകാലഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ അളവും കുറയ്ക്കണം. 8-10 മണിക്കൂര്‍ വരെയാണ് ഇവര്‍ ഉറങ്ങേണ്ട സമയം.18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവര്‍ ദിവസവും 7-9 മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മതി എന്നതാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.
24 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവര്‍ പലപ്പോഴും ജീവിതത്തിലെ എല്ലാ ശാരീരിക വളര്‍ച്ചയും എത്തിയവരായിരിക്കും. ഇവര്‍ ഉറക്കം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 7-9 മണിക്കൂര്‍ വരെ മാത്രമേ ഈ പ്രായക്കാര്‍ ഉറങ്ങാന്‍ പാടുള്ളൂ. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 7-8 മണിക്കൂര്‍ വരെ മാത്രമേ ഉറക്കത്തിനായി ചിലവഴിയ്ക്കാന്‍ പാടുള്ളൂ. കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
കൂടുതല്‍ സമയം ഉറങ്ങുന്നവരില്‍ പുറം വേദന സാധാരണമായിരിക്കും. ഇവരുടെ മസിലുകള്‍ വീക്കാവുന്നതാണ് ഇതിന് കാരണം.അമിതവണ്ണവും ഉറക്കക്കാരുടെ പ്രധാന പ്രശ്നമാണ്. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.എപ്പോഴും ഉറക്കത്തിലുള്ളവര്‍ക്ക് ഡിപ്രഷന്‍ ഉണ്ടാകുന്നതും സാധാരണമാണ്. ഡിപ്രഷന്‍ അമിത ഉറക്കത്തിന്റെ പരിണിത ഫലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉറങ്ങിയാല്‍ തലവേദന പോകും എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ അമിതമായ ഉറക്കം തലവേദന ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നതാണ് കാര്യം. തലച്ചോറിലേക്കുള്ള ചില നാഡികള്‍ക്ക് പ്രവര്‍ത്തനക്ഷമത ഇല്ലാതാവുന്നതാണ് തലവേദനയ്ക്ക് കാരണം.പ്രമേഹവും ഉറക്കത്തിന്റെ ഫലമാണ്. ശരീരത്തിന് ഗ്ലൂക്കോസ് നിര്‍മ്മിക്കാനുള്ള കഴിവ് ഉറക്കത്തിലൂടെ കുറയുന്നു. ഇത് ടൈപ്പ് 2 ഡയബറ്റിസിന് കാരണമാകുന്നു.
Post Your Comments