Kerala

വിശ്വാസ്യത ഉറപ്പുവരുത്താന്‍ മരുന്ന് സ്വയം കഴിച്ച് തളര്‍ന്നുവീണ ആയുര്‍വേദ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തെ മരവിപ്പിനുശേഷം മരിച്ചു

മൂവാറ്റുപുഴ: വിശ്വാസ്യത ഉറപ്പുവരുത്താന്‍ രോഗിക്ക് നല്‍കിയ മരുന്ന് കഴിച്ച് തളര്‍ന്നുവീണ ഡോക്ടര്‍ മരിച്ചു. മരുന്നു പരീക്ഷിച്ച ഡോക്ടര്‍ നിശ്ചലമായി കിടന്ന് ഒന്‍പത് വര്‍ഷമാണ്. ആയുര്‍വ്വേദ ഡോക്ടര്‍ക്കാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.

മുവാറ്റുപുഴ താലൂക്കിലെ പായിപ്ര മാനാറി പണ്ടിരി സ്വദേശി ഡോ. പി.എം. ബൈജു ആണ് മരിച്ചത്. അടിമാലിയിലെ ബൈസന്‍ വാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 24നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ശാന്ത എന്ന രോഗിക്ക് മരുന്നു നല്‍കുകയായിരുന്നു. വീട്ടിലെത്തി മരുന്നു കഴിച്ച സ്ത്രീക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. രോഗിക്ക് അസ്വസ്ഥതയുണ്ടായെന്ന് പരാതിയുമായെത്തിയ ബന്ധുക്കള്‍ക്ക് മുന്നില്‍വെച്ച് ഡോക്ടര്‍ മരുന്ന് സ്വയം കുടിച്ചുകാണിക്കുകയായിരുന്നു.

മരുന്നു കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടറിന്റെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ശരീരം തളര്‍ന്ന് സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഒന്‍പത് വര്‍ഷം തളര്‍ന്ന് കിടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button