Kerala

തെരുവുനായ പ്രശ്‌നം; സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് കടലാസിന്റെ വിലപോലും കല്‍പ്പിക്കേണ്ടതില്ലെന്ന് അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. സര്‍ക്കാറിന്റെ സത്യവാങ്മൂലം കരിംകുരങ്ങ് രസായനം പോലെയെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് കടലാസിന്റെ വിലപോലും കല്‍പ്പിക്കേണ്ടതില്ലെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സത്യവാങ്മൂലം വെള്ളിക്കോലു പോലെയാണ്. വെള്ളിക്കോലില്‍ വെള്ളിയോ കരിംകുരങ്ങ് രസായനത്തില്‍ കരിംകുരങ്ങോ ഇല്ല.

അതുപോലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം. തെരുവുനായ്ക്കളെ വിഷം കുത്തിവെച്ചു കൊല്ലാം എന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞതിനെയും ജയശങ്കര്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button