ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ആഞ്ജലിക് കെര്‍ബറിന്. പത്താം സീഡുകാരിയായ ചെക്ക് താരം പ്ലിസ്‌കോവയെ 6-3, 4-6, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍ കീരീടം സ്വന്തമാക്കിയത്.ആദ്യ സെറ്റ് 6-3 നാണ് കെര്‍ബര്‍ സ്വന്തമാക്കിയിത്.സെറ്റില്‍ പ്ലിസ്‌കോവ ഗംഭീരമായി തിരിച്ചെത്തി 4-6 ന് സെറ്റ് നേടി മൂന്നാം സെറ്റിലേക്ക് മത്സരം കടത്തിവിട്ടെങ്കിലും കെര്‍ബറിന്റെ പ്രകടനത്തിന് മുന്നില്‍ 6-4 ന് ഫൈനല്‍ സെറ്റും കീരീടവും കൈവിടുകയായിരിന്നു.
ജര്‍മനിക്കാരിയായ ആഞ്ജലിക് കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ലാം.എട്ടു തവണ യു.എസ് ഓപ്പണ്‍ കളിച്ചിട്ടുണ്ടെങ്കിലും 2011 ല്‍ സെമി ഫൈനലില്‍ എത്തിയതാണ് ടൂര്‍ണമെന്റില്‍ ഇതിനു മുമ്പത്തെ കെര്‍ബറിന്റെ മികച്ച പ്രകടനം.
Post Your Comments