International

പാരച്യൂട്ട് കൃത്യസമയത്ത് തുറന്നില്ല ; 15000 അടി ഉയരത്തില്‍ നിന്ന് വീണ സ്‌കൈഡവര്‍ക്ക് സംഭവിച്ചത്

പാരച്യൂട്ട് കൃത്യസമയത്ത് തുറക്കാതെ വന്നതോടെ 15000 അടി ഉയരത്തില്‍ നിന്നും വീണ് സ്‌കൈഡൈവര്‍ മരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരമായിരുന്ന 49 കാരി പാമെല ഗോവെറാണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഷോട്ടന്‍ കോളിയെറിയില്‍ പ്രകടനം നടത്തുന്നതിനിടെയാണ് പാമെലയ്ക്ക് അപകടം സംഭവിച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പാരച്യൂട്ട് നിവര്‍ത്താന്‍ സാധിക്കാതെ വന്നത്.

കാറില്‍ ഇടിച്ച് വീണ പാമെലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉയരക്കുറവ് മൂലം പലരുടേയും മുന്നില്‍ പരിഹാസ കഥാപാത്രമായിരുന്ന പാമെല തന്റെ പരിമിതികളെ മറികടന്നാണ് ഉയരങ്ങള്‍ കീഴക്കിയിരുന്നത്. ഡ്വാര്‍ഫിസമായിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ പ്രത്യേകതയുള്ള പാരച്യൂട്ടായിരുന്നു പാമെലയ്ക്ക് നല്‍കിയിരുന്നത്. പാരച്യൂട്ട് ധരിച്ചതിലുണ്ടായ അപാകതമൂലമാകാം അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ മേഖലയിലേക്കെത്താന്‍ പാമെല ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് പാമെലയുടെ ബന്ധുവായ യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button