ന്യൂഡല്‍ഹി : ഇന്ത്യയുമായി വിമാന കരാര്‍ സാധ്യമാക്കാനായി ജപ്പാന്‍ കരാര്‍ തുക കുറയ്ക്കുന്നു. സാമ്പത്തിക നേട്ടമല്ല മറിച്ച് സുഹൃദ് രാജ്യമായി കരുതുന്ന ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ പരമാവധി വിമാന വില കുറയ്ക്കാന്‍ തയ്യാറാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സമുദ്രത്തിലും കരയിലും പ്രവര്‍ത്തനസജ്ജമായ ഷിന്‍മായ്‌വോ യുഎസ്-2 വിമാന കരാര്‍ ധാരണയാകാതെ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ജപ്പാന്‍ പുതിയ തീരുമാനം വ്യക്തമാക്കിയത്. 12 എയര്‍ക്രാഫ്റ്റുകളാണ് ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങാന്‍ തയ്യാറെടുത്തിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് തീരുമാനമാകാതെ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ഇതോടെ വില സംബന്ധിച്ച അതൃപ്തി പരിഹരിക്കാനായി ജപ്പാന്‍ സന്നദ്ധത
അറിയിക്കുകയായിരുന്നു. കഴിയാവുന്നത്രയും വിമാന വില കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇതിനോടകം ജപ്പാന്‍ ഇന്ത്യയെ അറിയിച്ച് കഴിഞ്ഞു. കരാര്‍ സാധ്യമായാല്‍ പ്രതിരോധ സുരക്ഷാ മേഖലയില്‍ ജപ്പാന്‍- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകും
Post Your Comments