ഫീനിക്സ്: ഭാര്യയുടെ ശരീരത്തില്‍ പ്രവേശിച്ച ബാധയെ ഒഴിവാക്കാനായി ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തുമാറ്റി. അരിസോണ സ്വദേശിയായ കെനേത് ഡേല്‍ വെയ്ക്കണ് ഫീല്‍ഡാണ് താന്‍ ഭാര്യയുടെ തല അറുത്തെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും യുവാവ് പറഞ്ഞു. സംഭവശേഷം സ്വയം കീഴടങ്ങിയ യുവാവ് ഇതിന് മുന്‍പും മാനസികപ്രശ്നങ്ങള്‍ക്ക് വൈദ്യസഹായം തേടിയിട്ടുണ്ട്.
ഭാര്യ ട്രീന ഹെയ്ഷിനെ കഠാര ഉപയോഗിച്ച് ശരീരം മുഴുവന്‍ പരിക്കേല്‍പ്പിച്ച ശേഷമാണ് കെനേത് തല അറുത്തെടുത്തത്. ഭാര്യയെ കൊന്നതിന് ശേഷം ഇയാള്‍ രണ്ട് വളര്‍ത്തുനായ്ക്കളേയും സമാന രീതിയില്‍ കൊന്നു. ശേഷം തന്റെ ഇടത് കയ്യിലെ മാംസം സ്വയം അറുത്തെടുത്ത ഇയാള്‍ വലത് കണ്ണും ചൂഴ്ന്നെടുത്തു.
മയക്കുമരുന്നിന്റെ ലഹരിയും അമിതമായ പ്രേതബാധ ഭീതിയുമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ അയല്‍വാസിയാണ് രക്തത്തില്‍ കുളിച്ച് നില്ക്കുന്ന യുവാവിനേയും തല അറുത്ത് മാറ്റപ്പെട്ട രീതിയില്‍ ഭാര്യയുടെ മൃതശരീരവും കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ബെഡ്ഡിലും നിലത്തുമെല്ലാം രക്തം തളംക്കെട്ടി കിടന്നിരുന്നതായി പോലീസ് സാക്ഷ്യപ്പെടുത്തുന്നു. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments