തിരുവനന്തപുരം : തുടര്‍ച്ചയായ ബാങ്ക് അവധിമൂലം കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നു ബാങ്ക് അധികൃതരുടെ ഉറപ്പ്. എടിഎമ്മുകളില്‍ പണം എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തല ബാങ്കേഴ്‌സ് അവലോകന സമിതിക്കു ധനവകുപ്പു നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം.
ഓണം, ബക്രീദ് ദിനങ്ങളെ തുടര്‍ന്നുതുടര്‍ച്ചയായി ബാങ്ക് അവധിയായതിനാല്‍ നേരത്തെ പണമെടുത്തു സൂക്ഷിക്കണമെന്ന സന്ദേശം പരന്നതോടെയാണു ജനങ്ങള്‍ കൂട്ടത്തോടെയെത്തി എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചത്. ഉച്ചയോടെ സംസ്ഥാനത്തെ മിക്ക എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയായിരുന്നു. പണമില്ലാത്ത എടിഎമ്മുകളില്‍ തിങ്കളാഴ്ച തന്നെ പണം നിറയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു ബാങ്കേഴ്‌സ് അവലോകന സമിതി ധനവകുപ്പിനെ അറിയിച്ചു.
Post Your Comments