ഹൈദരാബാദ് : ഗണേശോത്സവത്തിനായി ഒരുക്കിയ പന്തലില്‍ സ്ഥാപിച്ച ഗണേശ പ്രതിമയില്‍ നിന്നും 25 കിലോ ലഡ്ഡു അപ്രത്യക്ഷമായി.തലേന്ന് വൈകിട്ട് ഗണപതിയുടെ കൈയ്യില്‍ വച്ചിരുന്ന ലഡ്ഡു ഇന്നലെ പുലര്‍ച്ചെയാണ് അപ്രത്യക്ഷമായത് കണ്ടെത്തിയത്. രാത്രി ചടങ്ങ് കഴിയുന്നതു വരെ ലഡ്ഡു അവിടെത്തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് സമീപത്ത് ഷോപ്പ് നടത്തുന്ന രാകേഷ് ആണ് മോഷണ വിവരം അറിയിച്ചത്.ലഡ്ഡു കാണാതായ സംഭവം ആദ്യം അന്ധവിശ്വാസത്തിന് വഴിവെച്ചു.
എന്നാല്‍, ഗണേശപ്രതിമ ലഡഡു കഴിച്ചില്ലെന്ന് കാട്ടി ഒരു വിഭാഗം രംഗത്തു വന്നു. അതിനിടയിലാണ് ചിലര്‍ രാവിലെ നേരം വെളുക്കുന്നതിന് മുന്‍പ് രാകേഷ് ഗണേശ്പ്രതിമയുടെ സമീപത്ത് നില്‍ക്കുന്നതായി കണ്ടുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ആചാരത്തിന്റെ ഭാഗമായാണ് ലഡ്ഡു ഗണേശവിഗ്രഹത്തില്‍ സമര്‍പ്പിച്ചത്. രാകേഷ് തന്നെയാണ് മോഷണ വിവരം അറിയിച്ചത്.
ഗണേശ പ്രതിമയുടെ സമീപത്ത് രാവിലെ രാകേഷിനെ കണ്ടുവെങ്കിലും ചോദ്യം ചെയ്യലില്‍ തികച്ചും വാസ്തവ വിരുദ്ധങ്ങളായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞതെന്നും ഇതാണ് സംശയത്തിന് ഇടനല്‍കിയതെന്നും പ്രദേശവാസികള്‍ പറയുന്നു.സംഭവത്തില്‍ രാകേഷിനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഗണേശ നിമർജ്ജനം ചെയ്യുന്ന ദിവസം ലഡ്ഡു ലേലം ചെയ്തു ഭക്തർ വാങ്ങുകയും പ്രസാദമായി എല്ലാവര്ക്കും നൽകുകയുമാണ് പതിവ്.
Post Your Comments