തിരുവനന്തപുരം : വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ.ബാബുവിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി പരിശോധിക്കും. സമിതിക്ക് മുന്നില്‍ തന്റെ അഭിപ്രായം വ്യക്തമാക്കും. ബാബുവിനെതിരെ പുറത്ത് അഭിപ്രായപ്രകടനം നടത്താനില്ലെന്ന് സുധീരന്‍ പറഞ്ഞു.
ബാബുവിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സുധീരന്‍ മറുപടി പറഞ്ഞില്ല. ഈ മാസം 24ന് രാഷ്ട്രീയകാര്യസമിതി ചേരും. അതിന് ശേഷം മറുപടി പറയാമെന്ന് സുധീരന്‍ പറഞ്ഞു. മദ്യ നയം ഗുണം ചെയ്തില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്നും സുധീരന്‍ ആരോപിച്ചു. നയം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാര വേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനങ്ങളുടെ ഹിത പരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Post Your Comments