തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ അന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. പി ജയരാജന്‍ ഇപിക്കെതിരെ ഉയര്‍ത്തിയ അരോപണങ്ങളും, ഇപി ജയരാജന്‍ പി ജയരാജനെതിരെ ഉയര്‍ത്തിയ അക്ഷേപങ്ങളും പാര്‍ട്ടി പരിശോധിക്കും.
നേരത്തെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഇപി ജയരാജനെതിരെ തത്കാലം പാര്‍ട്ടി അന്വേഷണമില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ആരോപണം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും 108 ടൺ അടിയന്തര സഹായമെത്തിച്ച് ഖത്തർ
ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍, തന്നെയും കുടുംബത്തെയും അവഹേളിക്കാന്‍ നടത്തിയ നീക്കമാണിതെന്നും അതില്‍ അന്വേഷണം വേണമെന്നും ഇപി ജയരാജന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments