അങ്കമാലി : വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മലാപ്പറമ്പ് രഘുനിവാസില് വിമിന്‍(26)ആണ് പിടിയിലായത്. 2016 ജനുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വാലന്റെയ്ന്‍സ് ഡേയില്‍ മൊബൈല്‍ഫോണിലൂടെ ആശംസ നേര്‍ന്ന് പരിചയപ്പെട്ട 19കാരി പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചിലും മറ്റും ചുറ്റിക്കറങ്ങിയതിനുശേഷം പ്രതിയുടെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം പ്രതിയുടെ മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ച് അങ്കമാലി സിഐഎസ്.മുഹമ്മദ് റിയാസ് നടത്തിയഅന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്ഐ ജോണ്സണ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സുരേഷ്, രവിക്കുട്ടന്, വനിതാ സിവില്‍ പോലീസ് ഓഫീസര്സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Post Your Comments